കൊച്ചി: ബിജെപി മധ്യമേഖലാ സംഘടന സെക്രട്ടറി പത്മകുമാർ (57) അന്തരിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. ആലപ്പുഴ തുറവൂർ സ്വദേശി ആണ്. സംസ്കാരം നാളെ (11/06/26) രാവിലെ 11 ന് തുറവൂരിലെ വീട്ടുവളപ്പിൽ.
ആർഎസ്എസ് മുൻ ശബരിഗിരി വിഭാഗ് കാര്യവാഹ് ആയിരുന്നു.
