‘ഇപ്പോൾ എന്തേ ഒന്നും മിണ്ടുന്നില്ല’, യുഡിഎഫ് മൗനത്തിൽ ചോദ്യങ്ങളുമായി എംവി ഗോവിന്ദൻ

തിരുവനന്തപുരം : പി എം ശ്രീ പദ്ധതി, ബന്ധു നിയമനം വിഷയങ്ങളിൽ യു ഡി എഫ് സർക്കാരിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

പി എം ശ്രീ പദ്ധതിയിൽ പങ്കാളികളായി ല്ലെങ്കിൽ കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തരില്ലെന്നായിരുന്നു മുൻപ് കേന്ദ്രം പറഞ്ഞിരുന്നത്. കരാറിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉയർന്നപ്പോൾ സി പി എം – ബിജെപി കൂട്ടുകെട്ടാണെന്ന് ആരോപിച്ച് യു ഡി എഫും ലീഗ് നേതാക്കളും രംഗത്തെത്തിയിരുന്നു.

എന്നാൽ ഇപ്പോൾ വി ഡി സതീശൻ്റെ നേതൃത്വത്തിൽ പുതിയ യു ഡി എഫ് സർക്കാർ അധികാരമേറ്റതിന് ശേഷം പുതിയ ന്യായങ്ങൾ മുന്നോട്ടുവെച്ച് പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോവുകയാ ണെന്നാണ് അറിയുന്നതെന്ന് ഗോവിന്ദൻ വ്യക്തമാക്കി. കരാർ മാറ്റിവെക്കാൻ യു ഡി എഫ് സർക്കാരിന് സാധിക്കുമെന്നിരിക്കെ അവർ എന്തുകൊണ്ടാണ് അതിന് തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!