കളിച്ചുകൊണ്ടിരിക്കെ മതിൽ ഇടിഞ്ഞുവീണു; സഹോദരങ്ങളായ കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട് : വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. കാസർകോട് അഡൂരിലാണ് സംഭവം. അഡൂർ പിഎച്ച്‌സിക്ക് സമീപം താമസിക്കുന്ന അബൂബക്കറിന്റെ മക്കളായ മുസമ്മിൽ (14), മുൻസിർ (10) എന്നിവരാണ് മരിച്ചത്.

കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഒൻപത് വയസുകാരനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ സുഹൃത്ത് മുഹമ്മദ് വാഹ്ഷിനെയും (14) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!