രാജ്യസഭാ തെരഞ്ഞെടുപ്പ്; ബിജെപി യും കോൺഗ്രസും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി : രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പവൻ ഖേരയും മൻസൂർ അലിഖാനും മത്സരിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും

മധ്യപ്രദേശിൽ നിന്ന് മീനാക്ഷ നടരാജനും രാജസ്ഥാനിൽ നിന്ന് നീരജ് ദംഗിയും തമിഴ്‌നാട്ടിൽ നിന്ന് പ്രവീൺ ചക്രവർത്തിയും ഝാർഖണ്ഡിൽ പ്രണവ് ഝായും മത്സരിക്കും.
ബിജെപി സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന് സീറ്റില്ല. തരുൺ ചുഗ്, രജനീഷ് അഗർവാൾ എന്നിവരാണ് മധ്യപ്രദേശിൽ നിന്ന് മത്സരിക്കുന്നത്. സതീഷ് പൂനിയ രാജസ്ഥാനിൽ നിന്നും തായ് തഗക്ക് അരുണാചൽ പ്രദേശിൽ നിന്നും രജുഭായ് ശുക്ല, മുകേഷ് ഭായ് റത്ത്‌വ, മൻസിങ് പർമർ, ജിതേന്ദ്ര മേഘ്ജിഭായ് കൻസരിയ എന്നിവർ ഗുജറാത്തിൽ നിന്നും മണിപ്പൂരിൽ നിന്ന് എ. ശാർദ ദേവിയും മത്സരിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!