വയനാട് : മാനന്തവാടിയില്‍ ഒരാളെ കൊലപ്പെടുത്തിയ ആനയെ മയക്കുവെടി വെക്കാനുള്ള ദൗത്യം നീളുന്നു. ആന വീണ്ടും ചേലൂർ ഭാഗത്തേക്ക് നീങ്ങിയതാണ് ദൗത്യം ദുഷ്കരമാക്കിയത്. റേഡിയോ കോളറില്‍ നിന്നും സിഗ്നല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ദൗത്യസംഘം അരികിലെത്തിയപ്പോള്‍ ആന സ്ഥലം മാറുകയായിരുന്നു. റോഡിയോ കോളറിൽനിന്നു ലഭിച്ച സിഗ്നലിന്റെ അടിസ്ഥാനത്തിലാണ് ദൗത്യസംഘം ആനയുടെ സമീപത്തെത്തിയത്.
കഴിഞ്ഞ ദിവസം നടത്തിയ തണ്ണീർക്കൊമ്പൻ ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ ഏറെ മുൻകരുതലോടെയാണ് ദൗത്യസംഘത്തിന്റെ നീക്കം. മണിക്കൂറുകൽ നീണ്ട ശ്രമത്തിനൊടുവിൽ മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീർക്കൊമ്പനെ രാമപുരം ക്യാംപിലെത്തിച്ചപ്പോഴേക്കും ചരിഞ്ഞിരുന്നു.