തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ആറാം മാസത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് വീണ്ടും പരസ്യമായ തർക്കങ്ങളിലേക്ക്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലുണ്ടായ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
പിഎസ്‌സി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ തുടങ്ങിയ വിയോജിപ്പ് മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയിലേക്കും പാർട്ടിയുമായി കൂടിയാലോചന നടത്താത്തതിലേക്കും നീണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
തർക്കത്തിന് പിന്നാലെ മന്ത്രി എ.പി അനിൽകുമാറിനെ ലക്ഷ്യമിട്ട് സൈബർ ഇടങ്ങളിൽ പ്രചാരണവും ശക്തമായിട്ടുണ്ട്.
