അപകടങ്ങൾ പതിവാകുന്നു; കാവുങ്കൽ വടക്കേ തറമൂട് ജംഗ്ഷനിൽ ത്രീഡി സ്റ്റിക്കർ സ്ഥാപിക്കണം: ആവശ്യവുമായി പ്രദേശവാസികൾ

മുഹമ്മ : കാവുങ്കൽ വടക്കേ തറമൂട് ജംഗ്ഷനിൽ രാത്രികാലങ്ങളിൽ വാഹനാപകടങ്ങൾ പതിവാകുന്നതായി പരാതി. അപകടങ്ങളിൽ മരണങ്ങൾ ഉൾപ്പെടെ സംഭവിച്ചിട്ടുള്ളതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്.

രാത്രികാല അപകടങ്ങൾ ഒഴിവാക്കുന്നതിനായി ജംഗ്ഷനിലെ റോഡിൽ ത്രീഡി സ്റ്റിക്കറുകൾ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ത്രീഡി സ്റ്റിക്കറുകൾ രാത്രിയിൽ പ്രകാശം പ്രതിഫലിപ്പിക്കുന്നതിലൂടെ ദൂരത്തുനിന്ന് എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് റോഡിലെ വളവുകളും കുഴികളും തിരിച്ചറിയാൻ സാധിക്കുമെന്നും ഇതുവഴി അപകടസാധ്യത കുറയ്ക്കാനാകുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

അപകടങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ അടിയന്തരമായി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്ന് പ്രദേശവാസികളായ ആദർശ് കുപ്പപ്പുറം, മർഫി മറ്റത്തിൽ, ഷാജി കാവുങ്കൽ, രമേശൻ, ടാഗോർ, സന്തോഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!