‘പ്രാണ പ്രതിഷ്ഠ’ കഴിഞ്ഞ് ദിവസങ്ങൾ മാത്രം; രാമക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ചത് 12.8 കോടി

അയോദ്ധ്യ : പ്രാണ പ്രതിഷ്ഠ’ കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ, അയോധ്യയിലെ രാമ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ചത് കോടികൾ.

15 ദിവസം കൊണ്ട് കാണിക്ക വരുമാനയായി രാമക്ഷേത്രത്തിന് 12.8 കോടി രൂപയാണ് ലഭിച്ചത്. അയോധ്യയിലേക്കുള്ള രാമഭക്തരുടെ തിരക്ക് അനുദിനം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 15 ദിവസത്തിനുള്ളിൽ ഏതാണ്ട് 30 ലക്ഷത്തിലധികം പേർ ക്ഷേത്ര ദർശനം നടത്തി. ഭക്തരുടെ പ്രതിദിന ശരാശരി 2 ലക്ഷമാണ്.


പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് മാത്രം കാണിക്കുകയായി ലഭിച്ചത് 3.17 കോടി രൂപയാണ്. പ്രതിഷ്ഠയ്ക്ക് മുമ്പുള്ള ശരാശരി പ്രതിമാസ സംഭാവന 40-50 ലക്ഷം രൂപയായിരുന്നു. ശ്രീകോവിലിൽ സൂക്ഷിച്ചിരിക്കുന്ന നാല് പെട്ടികൾ ഉൾപ്പെടെ ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിട്ടുള്ള സംഭാവനപ്പെട്ടികൾ വഴിയോ ഓൺലൈനായോ ഭക്തർക്ക് കാണിക്ക നൽകാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!