‘ലത്തീൻസഭയിലെ ഒരു വിഭാഗം ഇടതുപക്ഷത്തിന് അടിമപ്പെട്ടു’; വിമർശനവുമായി യൂത്ത് കോൺഗ്രസ്…

കൊച്ചി : ലത്തീൻ സഭയിലെ ഒരു വിഭാഗം ഇടതുപക്ഷത്തിന് അടിമപ്പെട്ടെന്ന് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡൻറ് സിജോ ജോസഫ്. ചില സഭാ നേതാക്കൾ കോൺഗ്രസിനെതിരെ മാത്രം ശബ്ദമുയർത്തുന്നുവെന്നും മന്ത്രിസ്ഥാനം പറഞ്ഞ് കോൺഗ്രസിനെ വിമർശിക്കുന്നവർ ലക്ഷ്യമിടുന്നത് മറ്റ് പദവികളാണെന്നും സിജോ പറഞ്ഞു.

ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനം തട്ടിയെടുക്കാനാണ് ഇവരുടെ നീക്കമെന്നും സിജോ ജോസഫ് വിമർശിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സിജോ ലത്തീൻ സഭയിലെ ഒരു വിഭാഗത്തിനെതിരെ വിമർശനം ഉയർത്തിയത്.

ലീഗിന് ഫിഷറീസ് വകുപ്പ് നൽകിയതുൾപ്പെടെ വകുപ്പ് മാറ്റത്തിലെ അതൃപ്തി ലത്തീൻ സഭ പ്രകടിപ്പിക്കുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് നേതാവിൻറെ നീക്കം. അതേസമയം, ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ തിരുവനന്തപുരം ലത്തീൻ സഭ ആസ്ഥാനത്ത് എത്തി ബിഷപ്പ് തോമസ് ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. സന്ദർശനം നടത്തിയതുകൊണ്ട് മഞ്ഞുരുക്കം സംഭവിച്ചെന്ന് പറയാനാകില്ലെന്നും ലത്തീൻ സഭ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!