കെട്ടിടത്തിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി.. പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യപ്രയോഗം, ഒടുവിൽ…

തൃശ്ശൂർ : തൃശൂരിൽ കെട്ടിടത്തിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. നഗരത്തോട് ചേർന്ന സ്ഥലത്തുള്ള കെട്ടിടത്തിന്റെ മുകളിൽ കയറിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇയാളെ വരുതിയിലാക്കാൻ അഗ്നിശമന സേനയുടെ ഉദ്യോഗസ്ഥർക്കായി.

കെട്ടിടത്തിന്റെ മുകളിൽ കയറി  ആത്മഹത്യ ഭീഷണി ഉയർത്തിയ യുവാവിനെ പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തി അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ആദ്യം വിജയിച്ചില്ല. പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യ പ്രയോഗവുമായാണ് യുവാവ് നേരിട്ടത്.

ഒരു മണിക്കൂറിലധികമായി ഇയാൾ ഒരു പ്രദേശത്തെയാകെ മുൾമുനയിൽ നിർത്തി . കെട്ടിടത്തിൽ നിന്നും വടികളും മറ്റും താഴെ നിൽക്കുന്ന ആൽക്കൂട്ടത്തിന് നേരെ എറിയുകയും ചെയ്യുന്നുണ്ട്. മൂന്ന് നിലയുള്ള ഒരു കെട്ടിടത്തിന് മുകളിൽ കയറിനിന്നാണ് ഭീഷണി മുഴക്കിയത്. അവിടെയുണ്ടായിരുന്ന പെയിന്റ് തലയിലൂടെ കോരിയൊഴിച്ച ശേഷമാണ് ഇത്തരം പ്രകടനങ്ങൾ ഇയാൾ ആരാണെന്ന് വ്യക്തമല്ല. മുൻപ് കണ്ടിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ അതിസാഹസികമായി രണ്ട് അഗ്നിശമന സേന ഉദ്യോഗസ്ഥർ യുവാവിന്റെ സമീപമെത്തി വട്ടം പിടിച്ച് സുരക്ഷാ വലയ്ക്കുള്ളിലാക്കി താഴെയെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!