ഉഷ്ണ തരംഗത്തിന് ശമനമായേക്കും, വേനൽ മഴയുടെ സൂചനയുമായി ന്യൂനമർദ്ദം…

ഉഷ്ണതരംഗത്തിൽ വെന്തുരുകുന്ന ഉത്തരേന്ത്യയിലേക്ക് മഴയെത്തുന്നതായി കാലാവസ്ഥാ പ്രവചനം.

ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്നായി മഴയുടെ സൂചനയുമായി ന്യൂനമർദ്ദം രൂപം കൊള്ളുന്നുവെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ട്.

രാജ്യത്ത് ഏറെ നാളായി കാത്തിരിക്കുന്ന വേനൽമഴയ്ക്ക് വഴിതുറക്കുമെന്ന വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇൻസാറ്റ് 3ഡിഎസ് കാലാവസ്ഥാ ഉപഗ്രഹം പകർത്തിയ തെർമൽ ഇൻഫ്രാറെഡ് ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നിവടങ്ങൾക്ക് മുകളിലായി വലിയൊരു മേഘക്കൂട്ടവും ചുഴലിക്കാറ്റ് രൂപത്തിലുള്ള അന്തരീക്ഷ വ്യതിയാനവും രൂപം കൊണ്ടിരിക്കുന്നത്.

ഈ കാലാവസ്ഥാ പ്രതിഭാസം കിഴക്കോട്ട് ഹിമാലയൻ മേഖലയിലേക്കും വടക്കൻ സമതലങ്ങളിലേക്കും അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വടക്കുപടിഞ്ഞാറൻ-മധ്യ ഇന്ത്യ കടുത്ത ചൂടിന്റെ പിടിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!