കീടനാശിനി ഉള്ളിൽച്ചെന്ന് വിഷബാധ… ബിജെപി വനിതാ എംഎൽഎ…

കൊൽക്കത്ത : കീടനാശിനി ഉള്ളിൽച്ചെന്നുണ്ടായ വിഷബാധയേറ്റ് പശ്ചിമ ബംഗാളിൽ ബിജെപി എംഎൽഎ അതീവ ഗുരുതരാവസ്ഥയിൽ. ഹിംഗൽഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ രേഖ പത്രയാണ് കൊൽക്കത്തയിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവിൽ ജീവൻ നിലനിർത്തുന്നത്.

കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഓർഗാനോഫോസ്ഫറസ് വിഭാഗത്തിൽപ്പെട്ട കീടനാശിനി ഉള്ളിൽ ചെന്നതായാണ് മെഡിക്കോ-ലീഗൽ റിപ്പോർട്ടിലുള്ളത്. ഞായറാഴ്ച രാത്രിയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് രേഖയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരു ന്നു.

ആദ്യം ബസിർഹട്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് ചികിത്സ തേടിയത്. ആരോഗ്യനില വഷളായതോടെ പിന്നീട് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അബോധാവസ്ഥയിലുള്ള എംഎൽഎ ഇതുവരെ കണ്ണുതുറക്കുകയോ മരുന്നുകളോട് പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.

അതേസമയം, കീടനാശിനി എങ്ങനെ ഉള്ളിൽച്ചെന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2024ന്റെ തുടക്കത്തിൽ മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെതിരെ സ്ത്രീകൾ നടത്തിയ പ്രക്ഷോഭത്തിലൂടെയാണ് രേഖ പത്ര ദേശീയ ശ്രദ്ധ നേടിയത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബസിർഹട്ടിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2026 മെയ് മാസത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിംഗൽഗഞ്ചിൽ നിന്ന് വിജയിച്ചാണ് എംഎൽഎയായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!