തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനവന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച വി ആര്‍ സിനി ആണ് മരിച്ചത്. 50 വയസ്സായിരുന്നു.   ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ വെച്ച് സിനി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 26 വോട്ടിനാണ് സിനി പരാജയപ്പെട്ടത്.

തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ആയിരുന്നു സിനി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ഫാർമസി ബിരുദമെടുത്ത സിനി സ്വന്തമായി ഫാർമസി സ്ഥാപനം നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!