ചെണ്ടമേളത്തെ ചൊല്ലി തർക്കം…കാപ്പാ കേസ് പ്രതി കൊലപാതക ശ്രമത്തിന് പിടിയിൽ…

തിരുവനന്തപുരം: കോവളത്ത് മൂന്ന് പേരെ വെട്ടി പരിക്കേൽപ്പിച്ച കാപ്പാ കേസ് പ്രതി പിടിയിൽ. വെള്ളാർ കൈതവിള വീട്ടിൽ ജിത്തുലാൽ (26) ആണ് പിടിയിലായത്. മുട്ടക്കാട് സ്വദേശി രാജേഷിന്റെ വീട്ടിൽ കയറിയാണ് ജിത്തു ആക്രമണം നടത്തിയത്. ആക്രമണത്തിൽ രാജേഷ്, പിതാവ് പൊടിയൻ, സുഹൃത്ത് വൈഷ്ണവ് എന്നിവർക്ക് വെട്ടേറ്റു.

ചെണ്ടമേളത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പുതിയ സംഘത്തെ ഏർപ്പെടുത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങൾക്കും മർദ്ദനമേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 8.30-ഓടെയാണ് ആക്രമണം നടന്നത്. കോവളം, തിരുവല്ലം സ്റ്റേഷനുകളിലെ 12-ഓളം കേസുകളിൽ പ്രതിയും തിരുവല്ലം സ്റ്റേഷനിലെ കാപ്പാ കേസ് പ്രതിയുമാണ് ജിത്തുലാൽ. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു. ഒളിവിലുള്ള മൂന്നുപേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!