ക്രിക്കറ്റ് കളിക്കിടെയിലെ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ…

കാസർകോട് : ബദിയടുക്കയിൽ ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. മാർപ്പനടുക്ക സ്വദേശി ‌ബി.കെ സുരേഷ് ആണ് കുത്തേറ്റ് മരിച്ചത്. മാർപ്പനടുക്ക ബദ്രു കുഡ്‌ലുവിലാണ് യുവാവിനെ കുത്തിക്കൊന്നത്. കൊറഗയുടെ മകൻ ബികെ സുരേഷ് ആണ് മരിച്ചത്. സംഭവത്തിൽ മാർപ്പനടുക്ക സ്വദേശികളായ കിരൺ, അഖിലേഷ് എന്നിവർക്കെതിരെ ബദിയടുക്ക പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

കഴിഞ്ഞ ദിവസം കുമ്പഡാജെ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെ സുരേഷും പ്രതികളും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മാർപ്പിനടുക്ക ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് സമീപത്ത് വച്ച് കിരൺ ആണ് സുരേഷിനെ കത്തി ഉപയോഗിച്ച് കുത്തിയത്. ആക്രമണത്തിന് അഖിലേഷ് സഹായം ചെയ്തതായും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ ബദിയടുക്ക പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!