നിയമസഭ സമ്മേളനം മെയ് 21 മുതൽ… ജി. സുധാകരൻ പ്രോ ടേം സ്പീക്കർ… സ്പീക്കർ തിരഞ്ഞെടുപ്പ് 22-ന്

തിരുവനന്തപുരം: പുതിയ സർക്കാരിന്റെ ഭരണനടപടികൾ വേഗത്തിലാക്കി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് സഭയുടെ കലണ്ടർ സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്.

മെയ് 21-ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും. മെയ് 22-ന് നിയമസഭയുടെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കും. സഭയിലെ ഏറ്റവും മുതിർന്ന അംഗവും അമ്പലപ്പുഴ എംഎൽഎയുമായ മുൻമന്ത്രി ജി. സുധാകരനെ പ്രോ ടേം സ്പീക്കറായി നിയമിക്കാൻ തീരുമാനിച്ചു. ഗവർണറുടെ അനുമതി ലഭിക്കുന്നതനുസരിച്ച് മെയ് 29-ന് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!