എൻഎസ്എസിനെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം : മുസ്ലീം ലീഗിന്റെ സമ്മർദ്ദമാണ് വിഡി സതീശന്റെ മുഖ്യമന്ത്രി സ്ഥാനമെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ വിമർശനത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സുകുമാരൻ നായർ പറഞ്ഞതിലെല്ലാം അർഥങ്ങളുണ്ടെന്നും അനവസരത്തിൽ കാര്യം പറയുന്ന ആളല്ല അദ്ദേഹമെന്നു തിരുവഞ്ചൂർ വ്യക്തമാക്കി.

തെറ്റായ സമീപനം സ്വീകരിക്കുന്ന വ്യക്തിയല്ല സുകുമാരൻ നായർ. അദ്ദേഹം അങ്ങനെയൊരു നിലപാട് എടുത്തിട്ടുണ്ടെങ്കിൽ അതിനു വ്യക്തമായ കാരണങ്ങളുണ്ടാകും. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം എന്തായാലും അത് അംഗീകരിക്കുക എന്നത് പാർട്ടി പ്രവർത്തകരുടെ കടമയാണെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ നിശ്ചയിച്ചതിൽ ജനാധിപത്യപരമായ കീഴ്‍വഴക്കങ്ങൾ ലംഘിക്കപ്പെട്ടുവെന്നും മുസ്‌ലിം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണിതെന്നും നേരത്തെ സുകുമാരൻ നായർ ആരോപിച്ചിരുന്നു. മാനദണ്ഡങ്ങൾ വെച്ച് നോക്കുമ്പോൾ രമേശ് ചെന്നിത്തലയായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യനെന്നും സുകുമാരൻ നായർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!