ലോക്ഭവനിലെത്തി ഗവർണറെ കണ്ട് വി ഡി സതീശൻ; സത്യപ്രതിജ്ഞ തിങ്കളാഴ്‌ച…

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസ്. ലോക്ഭവനിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഗവര്‍ണറെ കണ്ട് പിന്തുണക്കത്ത് കൈമാറി.

മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ പത്തുമണിക്കും എംഎല്‍എമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ചയുമുണ്ടാകും. തിങ്കളാഴ്ചയ്ക്ക് മുമ്പായി മന്ത്രിമാരെ തീരുമാനിക്കും. എന്‍ ശക്തന്‍ പ്രോട്ടേം സ്പീക്കര്‍ ആകും.

വൈകിട്ട് നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ വി ഡി സതീശനെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. അതിവേഗത്തില്‍ മന്ത്രിസഭ രൂപീകരിക്കാനാണ് ശ്രമം. മന്ത്രിസഭാ ചര്‍ച്ചയ്ക്ക് നാളെ കെ സി വേണുഗോപാലുമെത്തും. രമേശ് ചെന്നിത്തലയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!