ഛായാഗ്രാഹകൻ ടിഎൻ കൃഷ്‌ണൻകുട്ടി അന്തരിച്ചു; വിടവാങ്ങിയത് എഴുപതിൽപരം സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചയാൾ

ആലപ്പുഴ : ഛായാഗ്രാഹകൻ ആലപ്പുഴ പൂന്തോപ്പു വാർഡ് തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു. 96 വയസായിരുന്നു

എഴുപതിൽപരം സിനിമകളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.

1960ൽ ഉദയാ നിർമ്മിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യമായി ക്യാമറ ചലിപ്പിച്ചത്.

ഹരിഹരൻ ആദ്യമായി സംവിധാനം ചെയ്ത ലേഡീസ് ഹോസ്റ്റൽ അടക്കം എഴുപത് സിനിമകളുടെ ക്യാമറക്കണ്ണുകൾക്ക് പിന്നിൽ അദ്ദേഹമായിരുന്നു.

തിക്കുറിശ്ശി സുകുമാരൻ നായർ, പി.ജെ.ആന്റണി, ശശികുമാർ, എ.ബി. രാജ്, വേണു, കെ.പി. പിള്ള, കെ.നാരായണൻ എന്നീ സംവിധായകരുടെ സിനിമകൾക്ക് വേണ്ടി ക്യാമറാ ചലിപ്പിച്ചു.

1985 ൽ ജോർജ് വെട്ടം സംവിധാനം ചെയ്ത മടക്കയാത്ര എന്ന സിനിമയുടെ ഛായാഗ്രാഹകനും ടി.എൻ. കൃഷ്ണൻകുട്ടിയായിരുന്നു.

ലളിതമ്മയാണ് ഭാര്യ, മക്കൾ ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ജ്യോതികൃഷ്ണ സംസ്‌കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!