വി.ഡി സതീശൻ മുഖ്യമന്ത്രിയാകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച

കരുനാഗപ്പള്ളി : വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച. കരുനാഗപ്പള്ളി ഷെയ്ഖ് മസ്ജിദിലാണ് തഴവയിലെ കോൺഗ്രസ് പ്രവർത്തകർ നേർച്ച നടത്തിയത്.

സതീശന്റെ ചിത്രമുള്ള പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ എത്തിയത്. “നിലപാടിന്റെ രാജകുമാരന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡുകളായിരുന്നു ഇവർ കൈയ്യിലേന്തിയിരുന്നത്. സംഘമായി എത്തിയ പ്രവർത്തകർ മസ്ജിദിൽ പട്ടുസമർപ്പിക്കുകയും തിരി തെളിക്കുകയും  ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനായി പ്രാർത്ഥിച്ചു.

അതേസമയം കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം നടക്കും. അതിൽ പ്രഖ്യാപനം ഉണ്ടാകുമന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരിൽ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!