തിരുവനന്തപുരം : പ്രസ് സ്റ്റിക്കർ പതിച്ച കാറിൽ വിദ്യാര്‍ത്ഥികളെ ലഹരി മരുന്നുകളുമായി പിടിയിൽ. ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമാണ് കാറിലുണ്ടായിരുന്നത്.
ഒരു കിലോ ഹൈബ്രിഡ് കഞ്ചാവും 2.5 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. മൂന്നംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. കഴക്കൂട്ടം ബൈപ്പാസില്‍ ഡാന്‍സാഫ് സംഘം നടത്തിയ വാഹന പരിശോധനയി ലാണ് സംഘത്തെ പിടികൂടിയത്
പെരുമാതുറ സ്വദേശി മുഹമ്മദ് മുഹ്‌സീന്‍, തിരുനെല്‍വേലി സ്വദേശികളായ ആന്റണി നവൂണ്‍, കെവിന്‍ ഡേവിഡ് എന്നിവരാണ് പിടിയിലായത്. കാറിന്റെ മുന്‍ ഗ്ലാസില്‍ പ്രസ് സ്റ്റിക്കറും പിന്നില്‍ വിജിലന്‍സ് എന്ന സ്റ്റിക്കറും പതിപ്പിച്ചിരുന്നു.
