തൃശൂർ : മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിൽ ഉണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഉള്ള ധനസഹായം ഇന്നു നടന്ന അനുശോചന യോഗത്തിലാണ് തിരുവമ്പാടി ദേവസ്വം പ്രഖ്യാപിച്ചത്.
മരിച്ച ദേവസ്വം പ്രവർത്തകരുടെ കുടുംബങ്ങൾക്കും വെടിക്കെട്ട് കരാറുകാരൻ സതീഷിന്റെ കുടുംബത്തിനും 5 ലക്ഷം രൂപയാണ് ധനസഹായം. തൊഴിലാളികളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും നൽകുമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. പരിക്കേറ്റവർക്ക് അവരുടെ പരിക്കിന്റെ തോത് അനുസരിച്ചും അവർക്ക് നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾക്ക് അനുസരിച്ചുമുള്ള ധനസഹായമാണ് നൽകുക.
കൗതുഭീ ഓഡിറ്റോറിയത്തിൽ തിരുവമ്പാടി ദേവസ്വവും തൃശ്ശൂർ പൗരാവലിയുമായി ചേർന്നാണ് യോഗം സംഘടിപ്പിച്ചത്.
