മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎ മാരുടെ അഭിപ്രായം മാത്രമല്ല.. നിലപാട് വ്യക്തമാക്കി കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി

ന്യൂഡൽഹി : കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രമുള്ളപ്പോഴും വലിയ ആത്മവിശ്വാസമാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളതെന്ന് അവർ വ്യക്തമാക്കി.

10 വ‍ർഷത്തിന് ശേഷം കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിലേറും. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുക്കും.

മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസ് എം എൽ എമാരുടെ അഭിപ്രായം മാത്രമല്ല, ഘടകകക്ഷികളുടെ അഭിപ്രായവും തേടുമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!