കേരളത്തിൽ ബിജെപി യെ നയിക്കുക ഇനി രാജീവ് ചന്ദ്രശേഖർ, പുതിയ സംസ്ഥാന അദ്ധ്യക്ഷൻ്റെ പ്രഖ്യാപനം നാളെ

തിരുവനന്തപുരം : കേരളത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരെ തിരഞ്ഞെടുക്കപ്പെടും. തീരുമാനം കോർ കമ്മിറ്റിയിൽ അറിയിച്ചു. കെ സുരേന്ദ്രൻ്റെ പകരക്കാരനായാണ് രാജീവ് ചന്ദ്രശേഖർ നിയോഗിതനായിരിക്കുന്നത്. അതുകൊണ്ടുതന്നെ കെ സുരേന്ദ്രൻ അധ്യക്ഷപദവി ഒഴിയും.

ബിഡിജെഎസ്, ക്രൈസ്തവസഭ തുടങ്ങിയ സമുദായ സംഘടനകളെ ഒപ്പം നിർത്തിയിട്ടും ബിജെപിക്ക് കേരളത്തിൽ വേണ്ടത്ര വളർച്ച ഉണ്ടാകുന്നില്ലെന്ന് കേന്ദ്രനേതൃത്വം മനസ്സിലാക്കുകയും തുടർന്ന്, വരുന്ന തിരഞ്ഞെടുപ്പിൽ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും കേന്ദ്രനേതൃത്വം നേരിട്ട് ഇടപെടും എന്ന് വ്യക്തമാക്കുകയും ചെയ്ത സന്ദർഭത്തിലാണ് സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരനെ തിരഞ്ഞെടുത്തിരിക്കുന്നത്.

പുതിയ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുത്തിലൂടെ പാർട്ടിക്ക് പുതിയൊരു മുഖച്ഛായ ഉണ്ടാകും എന്നാണ് കേന്ദ്രം നേതൃത്വം വിലയിരുത്തുന്നത്.രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. രണ്ടുപതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. മാറുന്ന കാലത്ത് വികസന രാഷ്ട്രീയത്തിന്‍റെ മുഖമായാണ് ദേശീയ നേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!