പപ്പട നിർമ്മാണ തൊഴിലാളിയായ വയോധിക ഷോക്കേറ്റ് മരിച്ച നിലയിൽ

പാലക്കാട് : മണ്ണാർക്കാട് പപ്പട നിർമ്മാണ തൊഴിലാളിയായ സ്ത്രീ ഷോക്കേറ്റു മരിച്ച നിലയിൽ. കാഞ്ഞിരപ്പുഴ വർമങ്കോട് സ്വദശി വത്സലയാണ് മരിച്ചത്. വീട്ടിലെ പപ്പട നിർമാണ മെഷീന് സമീപം ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടാകു ന്നത്. ഇവരുടെ വീട്ടിലാണ് പപ്പട നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നത്.

ഇതിനോട് ചേർന്നാണ് വയോധികയുടെ മൃതദേഹം കാണപ്പെട്ടത്. ഭർത്താവും മകനും മരണപ്പെട്ടതിനെ തുടർന്ന് ഇവർ ഒറ്റക്കാണ് വീട്ടിൽ താമസിക്കുന്നത്. മെഷീനിൽ നിന്നും ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മറ്റ് കാര്യങ്ങ ളിൽ വ്യക്തത വരൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!