ഇസ്ലാമാബാദ് : പാകിസ്താനിൽ തിരഞ്ഞെടുപ്പിനിടയിലുണ്ടായ വെടിവെപ്പിൽ പോളിംഗ് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൻഖ്വ മേഖലയിലെ പോളിംഗ് സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് വെടിവെപ്പുണ്ടായത്. പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ആളുകൾ പോളിങ്ങ് ബൂത്തിലേക്ക് എത്തുന്നതിടിയിലാണ് വെടിവെപ്പുണ്ടായത്.
ഇന്നലെ വൈകുന്നേരം തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ രണ്ട് രാഷ്ട്രീയ ഓഫീസുകൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു. പതിനായിരക്കണക്കിന് പോലീസുകാരെയും അർദ്ധസൈനികരെയും പോളിംഗ് സ്റ്റേഷനുകളിൽ സുരക്ഷ ഉറപ്പാക്കാൻ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ നടപടിയുടെ ഭാഗമായി മൊബൈൽ ഫോൺ സേവനം രാജ്യത്തുടനീളം താൽക്കാലികമായി റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.
