മുഹമ്മ (ആലപ്പുഴ ) : സംസ്ഥാന ജല ഗതാഗത വകുപ്പിൽ മുഹമ്മ സ്റ്റേഷനിൽ ദിവസ വേതന അടിസ്ഥാനത്തിൽ ബോട്ട് മാസ്റ്റർ തസ്തികയിൽ ജോലി ചെയ്യുന്ന സരിത മോഹൻ സ്രാങ്ക് ലൈസൻസ് ടെസ്റ്റ് പാസായി. ഇനി സ്രാങ്ക് തസ്തികയിലും സരിത ജോലി ചെയ്യും.

സംസ്ഥാനത്ത് സ്രാങ്ക് ലൈസൻസ് ടെസ്റ്റ് പാസാകുന്ന രണ്ടാമത്തെ വനിതയാണ് സരിത മോഹൻ. ജല ഗതാഗത വകുപ്പിൽ ആലപ്പുഴ, നെടുമുടി സ്റ്റേഷനുകളിലും സരിത എംപ്ലോയ്മെൻ്റ് മുഖേനയും, ദിവസ വേതനത്തിലും ജോലി ചെയ്തിട്ടുണ്ട്. കുട്ടനാട് സ്വദേശിയായ സരിത ജല ഗതാഗത വകുപ്പിൽ പി എസ് സി മുഖേന സർവ്വീസിൽ കയറുവാന്നുള്ള പ്രയത്നത്തിലാണ്.
സംസ്ഥാനത്ത് രണ്ടാമത്തെ സ്രാങ്ക് ലൈസൻസ് ടെസ്റ്റ് യോഗ്യത നേടിയ സരിത മോഹനനെ സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി പൊന്നാട ഇട്ട് ആദരിച്ചു. ബോട്ട് ഡ്രൈവർ സാബു കണ്ണങ്കര, സുജിത്ത്, ലാൽ പി സി തുടങ്ങിയവർ പങ്കെടുത്തു.
