ലഹരി ഉപയോഗിച്ചെന്ന് പറഞ്ഞ് അപമാനിച്ചു… മകന്റെ മരണത്തിന് പിന്നിൽ മാനസിക പീഡനമെന്ന് കുടുംബം…

അരുവിക്കര: ബെംഗളൂരുവിൽ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ബെംഗളൂരു ബിടിഎൽ സ്‌കൂൾ ഓഫ് നഴ്‌സിംഗിലെ ബിഎസ്‌സി നഴ്‌സിംഗ് രണ്ടാം വർഷ വിദ്യാർത്ഥി അരുവിക്കര കളത്തുകാൽ കാച്ചാണി സ്വദേശി എ. പി. ആദിത്യൻ (19) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മലയാളികളായ നാല് വിദ്യാർത്ഥികൾക്കൊപ്പമായിരുന്നു ആദിത്യൻ ഹോസ്റ്റൽ മുറിയിൽ താമസിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് മറ്റ് വിദ്യാർത്ഥികൾ കോളേജിൽ നിന്നു തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കോളേജ് അധികൃതർ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം തിരുവനന്തപുരം കാച്ചാണിയിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ചു. ബിടിഎൽ കോളേജിലെ അധ്യാപകനായ സന്ദീപ് പാണ്ഡെ ആദിത്യനെ നിരന്തരം മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!