ശക്തമായ കാറ്റും മഴയും…ഓട്ടോറിക്ഷയ്ക്കയ്ക്ക് മുകളിൽ മരം വീണ് യുവതിക്ക് ദാരുണാന്ത്യം…

പാലക്കാട് :  ശക്തമായ വേനൽമഴയിലും കാറ്റിലും ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കയ്ക്ക് മുകളിൽ മരം വീണു. അട്ടപ്പാടിയിൽ യുവതിക്ക് ദാരുണാന്ത്യം. കൽക്കണ്ടി സ്വദേശിനി 35 കാരിയായ സോണിയ ആണ് മരിച്ചത്. അട്ടപ്പാടി ചെമ്മണ്ണൂരിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം. കനത്ത മഴയ്‌ക്കിടെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ സമീപത്തെ മരം ഒടിഞ്ഞു വീഴുകയായിരുന്നു.

പാലക്കാടിന് പുറമെ ഇടുക്കി, കോഴിക്കോട് ജില്ലകളിലും മഴയും കാറ്റും വൻ നാശനഷ്ടങ്ങളാണ് വിതച്ചത്. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ശക്തമായ കാറ്റിൽ ഗോഡൗണിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. ചുങ്കം സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഷീറ്റുകളാണ് കാറ്റിൽ പറന്നുപോയത്.

വണ്ടിപ്പെരിയാർ പാറമട ഭാഗത്ത് മരം വീണ് നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇതോടെ പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ബന്ധം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!