കോട്ടയം : വർഷങ്ങളായി തുരുമ്പെടുത്ത് കിടക്കുന്ന കോട്ടയത്തെ ആകാശപ്പാതയുടെ നിർമ്മാണം പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ള്യു.ഡി.) ഏറ്റെടുത്ത് പൂർത്തിയാക്കുമെന്ന് മന്ത്രി പികെ ബഷീർ.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സ്വപ്‍ന പദ്ധതിയായ ആകാശപ്പാത പൂർത്തിയാക്കാനായി അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
എം.സി. റോഡിൽ നിർമാണം പൂർത്തിയായ കോടിമത രണ്ടാം പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ വേളയിലായിരുന്നു മന്ത്രിയുടെ ഈ പ്രഖ്യാപനം. നിയമസഭ സ്പീക്കർ നമ്മളോട് ഒരുകാര്യം ചോദിച്ചാൽ അത് നടത്തിക്കൊടുക്കും.
എന്നാൽ വേദിയിൽ അദ്ദേഹം ചോദിക്കാത്ത കാര്യമാണെങ്കിലും ഏറ്റവുംകൂടുതൽ ആഗ്രഹിക്കുന്ന കോട്ടയത്തിന്റെ ആകാശപ്പാതയുടെ നിർമാണമാണ് പൊതുമരാമത്ത് ഏറ്റെടുക്കുന്നതെന്നും പികെ ബഷീർ പറഞ്ഞു.
