ബാർ ലൈസൻസുകളടക്കമുള്ള നടപടികളിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ; മന്ത്രി എം.ലിജു മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ലൈസൻസുകളടക്കമുള്ള നടപടികളിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. മന്ത്രി എം.ലിജു മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി. ഉത്തരവ് വൈകാതെ ഉണ്ടാകും.

സാംബശിവറാവു എക്സൈസ് കമ്മീഷണറായിരുന്ന കാലഘട്ടത്തിലെ എല്ലാ നടപടികളും അന്വേഷണ പരിധിയിലേക്ക് എത്തും. സാംബശിവറാവു എക്സൈസ് കമ്മീഷണറായിരിക്കുന്ന കാലഘട്ടത്തിൽ ബാർ ലൈസൻസുകൾ അനുവദിച്ചതും പുതുക്കിയതുമായ മുഴുവൻ നടപടികളും വിജിലൻസ് അന്വേഷിക്കാൻ ആണ് ശുപാർശ. എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി.

മുഖ്യമന്ത്രി ശുപാർശ ചെയ്ത് ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറുന്നതോടെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവുണ്ടാകും. ഇന്നലെയാണ് എക്സൈസ് മന്ത്രി മുഖ്യമന്ത്രിക്ക് ഫയൽ കൈമാറിയത്. ഇന്ന് തന്നെ മുഖ്യമന്ത്രി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറും.

ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർക്കെതിരെ പ്രാഥമിക അന്വേഷണം നടത്താൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ഈ അനുമതി ഇന്ന് നൽകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!