ആലപ്പുഴ : തിരുവോണനാളിൽ സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്നു സർവ്വീസ് നടത്തുന്ന സൗര ടൂറിസ്റ്റ് ബോട്ട് തമിഴ് നാട്ടിൽ നിന്നു വന്ന വിനോദ സഞ്ചാരികൾക്ക് പ്രിയമായി.
മുഹമ്മ സ്റ്റേഷനിൽ നിന്ന് പാതിരാമണൽ ദ്വീപിലേയ്ക്ക് സ്പെഷ്യൽ സർവ്വീസ് നടത്തുന്ന സൗര ടൂറിസ്റ്റ് ബോട്ടിലെ യാത്രയാണ് 16 തമിഴ് സ്വാമിമാർക്ക് ഇഷ്ട്മായത്. വളരെ കുറഞ്ഞ ചെലവിൽ കേരള സർക്കാർ വിനോദ സഞ്ചാരികൾ ക്കായി ഒരുക്കിയിരിക്കുന്ന സൗര ടൂറിസ്റ്റ് സർവ്വീസിനെ സ്വാമിമാർ അഭിനന്ദിച്ചു.
പാതിരാമണൽ ദ്വീപിലേയ്ക്ക് ദിനംപ്രതി വിനോദ സഞ്ചാരികളുടെ വരവ് വർദ്ധിച്ചിരിക്കുകയാണ്. നല്ലൊരു യാത്രാ സൗകര്യം ഒരുക്കിയ ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷൻ മാസ്റ്റർ മുജീബ്, സൗര ബോട്ട് ജീവനക്കാരായ ആദർശ് സി റ്റി , രാകേഷ് കല്ലറ , പ്രണവ് എന്നിവരെ തമിഴ് സംഘം നേതാവ് വെങ്കിട സ്വാമിയും കൂട്ടരും നന്ദി അറിയിച്ചു.
