മാനന്തവാടിയിൽ യുവാവ് ചെക്ക് ഡാമിൽ മുങ്ങി മരിച്ചു…

വയനാട് മാനന്തവാടി കുഴിനിലം ചെക്ക് ഡാമിൽ ഇതര സംസ്ഥാന തൊഴിലാളി മുങ്ങി മരിച്ചു. ഇന്ന് വൈകിട്ടോടെ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മാനന്തവാടി ഫയർഫോഴ്സ് സംഘം ചെക്ക് ഡാമിൽ നിന്നും മൃതദേഹം കണ്ടെടുത്തു. ഇയാളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചു.

ഇതിനിടെ, പത്തനംതിട്ട അരയാഞ്ഞിലിമണ്ണിൽ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഒരാളെ കാണാതായി. എലിവാലിക്കര സ്വദേശി മണ്ണാലിൽ വീട്ടിൽ സുജിത്ത് (30)നെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് എത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!