അടിമാലി കല്ലാര്‍കുട്ടിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു


അടിമാലി:  കല്ലാര്‍കുട്ടിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് റോഡ് സൈഡില്‍ നിന്നും തെന്നിമാറി അപകടത്തില്‍പ്പെട്ടു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസിന്റെ ഇടതുഭാഗത്തെ പിന്‍ചക്രങ്ങള്‍ പൂര്‍ണമായും റോഡില്‍ നിന്നും തെന്നി മാറുകയായിരുന്നു.

അപകടത്തില്‍പ്പെട്ട ബസ് താഴ്ച്ചയിലേക്ക് പതിക്കാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. അടിമാലിയില്‍ നിന്നും കട്ടപ്പനയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. സംഭവ സമയത്ത് ബസില്‍ യാത്രക്കാരുണ്ടാ യിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!