കുളത്തില്‍ കുളിക്കാനിറങ്ങി…വലയില്‍ കുടുങ്ങി 19കാരന് ദാരുണാന്ത്യം

തിരുവനന്തപുരം : കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി വലയില്‍ കുടുങ്ങി മരിച്ചു. വെങ്ങാനൂര്‍ സ്വദേശി എം എസ് അച്ചു(19)വാണ് മരിച്ചത്. വല്ലക്കുന്നിലെ ചെമ്മീന്‍ചാലില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

പഠിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം വീടെടുത്ത് താമസിക്കുകയായിരുന്നു അച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഇവര്‍ കുളിക്കാനായി പോവുകയായിരുന്നു. ഒപ്പമുള്ളവര്‍ക്കും നീന്തല്‍ വശമില്ലായിരുന്നു. ചെമ്മീന്‍ വലയില്‍ കുടുങ്ങിയതോടെ സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചു. എന്നാൽ രക്ഷിക്കാനായില്ല.

തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് അച്ചുവിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇരിഞ്ഞാലക്കുട  ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരം വെങ്ങാനൂര്‍ പെരിങ്ങമലയില്‍ പരേതരായ റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മണിയുടെയും സുനിതയുടെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!