മലപ്പുറം : വേങ്ങരയിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിൽ തീപിടുത്തം. ഇന്ന് രാവിലെ 6:30 നാണ് തീപിടുത്തം ഉണ്ടായത്. ഷോർട് സെർക്യൂട്ട് ആണ് അപകടത്തിന് കാരണം എന്നാണ് പ്രഥമിക നിഗമനം.
ഇരുനില കെട്ടിടത്തിന്റെ താഴത്തെ ഭാഗത്താണ് ഗോഡൗൺ പ്രവർത്തിക്കുന്നത്. ഈ ഭാഗം പൂർണമായും കത്തി നശിച്ചു. ഗോഡൗണിൻ്റെ മുകൾ ഭാഗത്ത് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്.
പുക ഉയർന്നപ്പോൾ ഇവർ പുറത്തേക്ക് ഇറങ്ങിയാൽ വൻ അപകടം ഒഴിവായി. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടർന്നിട്ടില്ല. തീപിടുത്തം തുടങ്ങി രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും തീ അണക്കാൻ കഴിഞ്ഞിട്ടില്ല. മലപ്പുറത്ത് നിന്നുള്ള രണ്ടു യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണക്കാൻ ഉള്ള ശ്രമം തുടരുകയാണ്.