മലയിന്‍കീഴ് മുക്കുന്നിമലയില്‍ തീപിടിത്തം

തിരുവനന്തപുരം : മലയിന്‍കീഴ് മുക്കുന്നിമലയില്‍ തീപിടിത്തം. വായുസേന റഡാര്‍ സ്റ്റേഷനും കരസേന ഫയറിംഗ് റേഞ്ചും പ്രവര്‍ത്തിക്കുന്ന കുന്നിലാണ് തീപിടിത്തമുണ്ടായത്.

അഗ്നിശമന സേന എത്തി തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. തന്ത്രപ്രധാന മേഖലയിലാണ് തീപിടിത്തമുണ്ടായത്. തീ അണയ്ക്കാനാകുന്നില്ല. ഏക്കര്‍ കണക്കിന് പ്രദേശം കത്തിനശിച്ചു.

തീ കെടുത്തിയ സ്ഥലങ്ങളില്‍ വീണ്ടും തീ പിടിക്കുകയാണ്. മലയിലെ കാറ്റും ചൂടും അഗ്നിശമന സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!