അടൂർ : ലൈംഗിക പീഡനാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കണ്ട് കരുനാഗപ്പളളി എംഎൽഎയും കോൺഗ്രസ് നേതാവുമായ സി ആർ മഹേഷ്.
രാഹുലിന്റെ അടൂരിലെ വീട്ടിലെത്തിയാണ് സി ആർ മഹേഷ് കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യം സി ആർ മഹേഷ് തന്നെയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ടത്.
രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ഇരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘ഏറെ കാലത്തിന് ശേഷം പ്രിയപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടുമുട്ടി’ എന്നാണ് ചിത്രത്തോടൊപ്പം സി ആർ മഹേഷ് കുറിച്ചത്.
ഈ ചിത്രത്തിന് കമന്റുമായി രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തി. ‘അത്രമേൽ പ്രിയപ്പെട്ടവൻ, ചേർത്തുനിർത്തുന്നൊരു ത്തൻ’ എന്നാണ് രാഹുൽ, സി ആർ മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കുറിച്ചത്.
