എടത്വ : തലവടി പഞ്ചായത്തില്‍ എല്ലാ സീറ്റിലും ബിജെപി മത്സരിക്കും. 16 അംഗ ഗ്രാമസഭയില്‍ ഇക്കുറി ബിഡിജെഎസിനെ ഒഴിവാക്കിയാണ് ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.
ബിജെപിയില്‍ സീറ്റ് നിര്‍ണ്ണയം പൂര്‍ത്തിയായതോടെ തലവടി പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്വത്തില്‍ സ്ഥാനാര്‍ഥി സംഗമം നടത്തി.
ബിജെപി ആലപ്പുഴ ജില്ല സെക്രട്ടറി ഡി. സുഭാഷ് ഉദ്ഘാടനം ചെയ്തു. ബിജെപി തലവടി പഞ്ചായത്ത് പ്രസിഡന്റ് പി. രാജേഷ് അധ്യക്ഷത വഹിച്ചു. കെ. ബിജു മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. കെ.ജി പ്രസാദ്, കെ.പി രാജേന്ദ്രന്‍, റ്റി.എന്‍ ഹരികുമാര്‍, ഡി. രമേശ് കുമാര്‍, അനു ജേക്കബ്, ശ്രീരഞ്ജിനി, റ്റി.സി തോമസ്, സതീഷ് മണലേല്‍, മീഡിയ കണ്‍വീനര്‍ അജിത്ത് പിഷാരത്ത് എന്നിവര്‍ പ്രസംഗിച്ചു.
