പാറമേക്കാവിന്റെ വെടിക്കെട്ട് പുരയ്ക്ക് സ്റ്റോപ്പ് മെമ്മോ

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പടക്കനിർമ്മാണ ശാലകൾക്കെതിരെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം.

പാറമേക്കാവ് ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള പടക്കനിർമ്മാണ ശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി.

ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ. രാമചന്ദ്രനാണ് നിർമ്മാണശാലയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ടത്.

ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!