ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ.

തിങ്കളാഴ്ച വൈകിട്ടാണ് വിവേക് കിരണ്‍ ക്ഷേത്രത്തില്‍ എത്തിയത്.

സാധാരണഗതിയില്‍ ദർശനം നടത്താറുള്ള വി.ഐ.പികളുടെ വിവരം ദേവസ്വം ബോർഡ് മാധ്യമപ്രവർത്തകരെ അറിയിക്കുക പതിവെങ്കിലും, വിവേക് കിരണിന്റെ വരവ് മാധ്യമങ്ങള്‍ അറിഞ്ഞിരുന്നില്ല. ദൃശ്യങ്ങള്‍ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകനെ കാവല്‍ക്കാർ പിടിച്ചുതള്ളി, ചിത്രീകരിച്ച ഭാഗം ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു എന്നാണ് വിവരം.

ദേവസ്വം അഡമിനിസ്ട്രേറ്റർ ഒ.ബി. അരുണ്‍കുമാറിന്റെ ഒപ്പമായിരുന്നു ദർശനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!