ഓസ്റ്റിൻ (ടെക്സസ്): കേരള നിയമസഭയിലെ യുവ അംഗവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുത്രനുമായ അഡ്വ. ചാണ്ടി ഉമ്മന് 21ന് വൈകുന്നേരം ഓസ്റ്റിനിൽ സ്വീകരണം നൽകും.
വൈകിട്ട് 3:30-ന് ഓസ്റ്റിൻ IFGF പള്ളി (7611 Cornerwood Dr, Austin, TX 78717)യിൽ നടക്കുന്ന സ്വീകരണവും സൗഹൃദ സംഗമവും ഫ്രണ്ട്സ് ഓഫ് ഉമ്മൻ ചാണ്ടി, ഓസ്റ്റിൻ ആണ് സംഘടിപ്പിക്കുന്നത്.
കേരള രാഷ്ട്രീയത്തിൽ പുതുശ്വാസം നൽകി മുന്നേറുന്ന യുവ നേതാവായ അഡ്വ. ചാണ്ടി ഉമ്മൻ ആദ്യമായിട്ടാണ് ഓസ്റ്റിൻ നഗരത്തിൽ എത്തുന്നത്. ഈ സന്ദർശനത്തോട് അനുബന്ധിച്ചാണ് സ്വീകരണവും, ഒപ്പം ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്ന ചടങ്ങും ഒരുമിച്ച് സംഘടിപ്പിക്കുന്നത്.
പരിപാടിയിൽ ഓസ്റ്റിനിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളി സമൂഹത്തിലെ പ്രമുഖരും വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ചാണ്ടി ഉമ്മൻ എംഎൽഎ യോട് സംവദിക്കാനും ആശയങ്ങൾ പങ്കുവയ്ക്കാനും സംഗമത്തിൽ അവസരം ഒരുക്കിയിട്ടുണ്ട്.
ഫ്രണ്ട്സ് ഓഫ് ഉമ്മൻ ചാണ്ടി – ഓസ്റ്റിൻ എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ പരിപാടി ഉമ്മൻ ചാണ്ടി നൽകിയ സാമൂഹ്യ-രാഷ്ട്രീയ പാരമ്പര്യത്തിന്റെ തുടർച്ചയായി യുവ നേതാവിന്റെ രാഷ്ട്രീയ-സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ഓസ്റ്റിൻ മലയാളി സമൂഹത്തിന്റെ ആത്മാർത്ഥ ഇടപെടലായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.
കേരള നിയമസഭയിലെ യുവ അംഗം അഡ്വ. ചാണ്ടി ഉമ്മന് ഓസ്റ്റിനിൽ സ്വീകരണം നൽകും
