കൊച്ചി : പി വി അൻവർ തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു.
കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തൃണമൂൽ കോൺഗ്രസ് പാര്‍ട്ടിയുടെ കേരള സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവച്ചെന്ന് അൻവർ പ്രഖ്യാപിച്ചത്.
മെയ് 15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടിക്ക് രൂപം നൽകും. തൃണമൂൽ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായും അൻവര്‍ പറഞ്ഞു.
ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്രനായി പിവി അൻവര്‍ മത്സരിച്ചിരുന്നു. ബേപ്പൂരിൽ മത്സരിക്കുമ്പോള്‍ പാര്‍ട്ടിയുടെ പിന്തുണയുണ്ടായില്ലെന്നും കോണ്‍ഗ്രസുമായി സഹകരിക്കുന്നത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകുമെന്നാണ് അറിയിച്ചതെന്നും അൻവർ പറഞ്ഞു.
എന്നാൽ, അത് കേരളത്തിൽ നടക്കില്ലെന്നും ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസിനെ പിന്തുണക്കേണ്ട സാഹചര്യം അറിയിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല.
ഈ സാഹചര്യത്തിലാണ് താൻ പാര്‍ട്ടി വിടാൻ തീരുമാനിച്ചതെന്നും അൻവര്‍ ചൂണ്ടിക്കാട്ടി.
പി.വി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു, മെയ് -15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടി പ്രഖ്യാപിക്കും
