കഴിഞ്ഞ ദിവസമാണ് വാഴ 3 പ്രഖ്യാപിച്ചത്. മൂന്നാം ഭാഗത്തില്‍ പെണ്‍കുട്ടികളുടെ കഥയായിരിക്കും പറയുക. എന്നാല്‍ ഈ പ്രഖ്യാപനത്തിന് പിന്നാലെ ചിത്രത്തിനെതിരെ ചിലര്‍ രംഗത്തെത്തുകയുണ്ടായി. പെണ്‍കുട്ടികളുടെ കഥയാണെന്നതായിരുന്നു പലരേയും ചൊടിപ്പിച്ചത്. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ദയ സുജിത്.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ദയ സുജിത്തിന്റെ പ്രതികരണം. ഈ സമയം കൊണ്ട് അമ്മയ്ക്ക് തേങ്ങ ചിരണ്ടിക്കൊടുത്താല്‍ നന്നാകുമെന്നാണ് ദയ പറയുന്നത്. പോസ്റ്റര് കണ്ട് ട്രഗര്‍ ആകുന്നവര്‍ സ്വന്തം ജീവിത പരിസരത്തില്‍ എങ്ങനെയാകും പെരുമാറുകയെന്നത് ഭയപ്പെടുത്തുന്നുവെന്നും ദയ പറയുന്നു. ആ വാക്കുകളിലേക്ക്:
വാഴ 3യെക്കുറിച്ച് കുറേപ്പേര്‍ പറഞ്ഞു. അതുകൊണ്ട് എനിക്ക് കൂടുതലൊന്നും പറയാനില്ല. പക്ഷെ രണ്ട് കാര്യങ്ങള്‍ പറയാനുണ്ട്. പ്ലീസ് കേള്‍ക്കണം. സത്യാവസ്ഥ ആ പോസ്റ്റര്‍ വന്ന ശേഷം കുറേ ആണുങ്ങള്‍ക്ക് ട്രിഗറായി. എല്ലാ ആണുങ്ങള്‍ക്കുമല്ല, ചില ആണുങ്ങളുണ്ട് സപ്പോര്‍ട്ട് ചെയ്യുന്നത് വളരെ നല്ലത്. കീപ്പ് ഇറ്റ് അപ്പ്. ചിലര്‍ക്ക് ട്രിഗറായി. അവര്‍ക്ക് എന്തെങ്കിലും ട്രോമ കാണും. നമ്മളത് മനസിലാക്കണം. ഏറ്റവും മോശം കാര്യം ഇതൊക്കെ വരുന്നത് സ്പാം അക്കൗണ്ടുകളില്‍ നിന്നാണെന്നതാണ്. ചിലപ്പോള്‍ ഇത് എന്റെ കൂടെ പഠിച്ചവര്‍ ആരെങ്കിലുമൊക്കെ ആയിരിക്കാം. അല്ലെങ്കില്‍ നിങ്ങളുടെ കൂടെ പഠിച്ചവരോ, നിങ്ങളുടെ കസിന്‍സോ ആയിരിക്കാം. കുടുംബത്തിലെ ആരെങ്കിലും ആയിരിക്കാം. ഇതൊക്കെ ആരാണെന്ന് അറിയില്ല.
ഇത് പേടിപ്പെടുത്തുന്നതാണ്. ഇതില്‍ അവര്‍ ട്രിഗര്‍ ആകുന്നുണ്ടെങ്കില്‍, സ്വന്തം വീട്ടിലും സമൂഹത്തിലും അവര്‍ എങ്ങനെയായിരിക്കുമെന്ന് പേടിപ്പെടുത്തുന്നതാണ്. എനിക്ക് ഇതേ പറയാനുള്ളൂ, എടാ നീ നിന്റെ മുഖം കാണിക്കാതെ, ഏതോ സ്പാം അക്കൗണ്ട് തുടങ്ങി, കമന്റ് ചെയ്യുന്ന നിന്റെ ധൈര്യം സമ്മതിക്കണം. നിന്റെ ധൈര്യമാണ് ഏറ്റവും വലുത്. ഈ സമയം കൊണ്ട് വീട്ടില്‍ അമ്മയ്ക്ക് തേങ്ങ ചെരണ്ടി കൊടുത്താല്‍ പുണ്യം കിട്ടും. സന്തോഷമായിരിക്കും, എന്റെ മോന്‍ (മോളുമാകാം, സ്പാം അക്കൗണ്ടാണല്ലോ) ദോശയ്ക്ക് ചമ്മന്തിയ്ക്ക് തേങ്ങ അരച്ചു തന്നിരിക്കുന്നു. വാഹ്! ആ അമ്മയുടെ മുഖത്തെ സന്തോഷം കാണാം.
അല്ലെങ്കില്‍ നീ കഴിച്ച ചോറിന്റേയും മത്തിക്കറിയുടേയും വേസ്റ്റ് വെളിയില്‍ കൊണ്ടു പോയി കളഞ്ഞാല്‍, അതിന്റെ പുണ്യവും നിനക്ക് കിട്ടും. ഈ സമയം കൊണ്ട് അങ്ങനെ വല്ലതും ചെയ്താല്‍ നന്നായിരിക്കും.
വാഴ 2 ബോക്‌സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് നിര്‍മാതാവും തിരക്കഥാകൃത്തുമായ വിപിന്‍ ദാസ് മൂന്നാം ഭാഗം പ്രഖ്യാപിച്ചത്. വാഴ 2 ബയോപിക് ഓഫ് എ ബില്യണ്‍ ഗേള്‍സ് എന്നാണ് ചിത്രത്തിന്റെ പേര്. വിശ്വന്‍ ശ്രീജിത് ആണ് മൂന്നാം ഭാഗം ഒരുക്കുന്നത്. ചിത്രത്തില്‍ ആരൊക്കെയാകും പ്രധാന വേഷങ്ങളിലെത്തുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.
