ലൗക്നൗ : കരസേനയുടെ ലഖ്നൗ ആസ്‌ഥാനമായ സെൻട്രൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫായി തിരുവനന്തപുരം സ്വദേശി ലഫ്. ജനറൽ സി.ജെ. ജയചന്ദ്രൻ സ്‌ഥാനമേറ്റു.
തിരുവനന്തപുരം പട്ടം സ്വദേശിയായ സിജെ ജയചന്ദ്രൻ മാർ ഇവാനിയോസ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനുശേഷമാണ് നാഷണൽ ഡിഫന്‍സ് അക്കാദമിയിൽ ചേർന്നത്. പരിശീലനം പൂർത്തിയാക്കി ബോംബെ സാപ്പേഴ്സിനു കീഴിൽ 1991ൽ കരസേനയുടെ ഭാഗമായി. കാർഗിൽ യുദ്ധത്തിൽ ഉൾപ്പെടെ ഭാഗമായിട്ടുണ്ട്.
പാരാട്രൂപ്പർ എന്ന നി ലയിൽ ശ്രദ്ധ നേടിയിട്ടുള്ള ലഫ്. ജനറൽ സി.ജെ. ജയചന്ദ്രൻ നൂറിലേറെ തവണ പാരാ ജംപിങ് നടത്തിയിട്ടുണ്ട്.
തിരുവനന്തപുരം കരമനയിലെ മന്നം മെമ്മോറിയൽ ഹൈസ്കൂൾ, പട്ടം സെന്‍റ് മേരീസ് ഹൈസ്കൂൾ, മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലെ പൂർവവിദ്യാർത്ഥിയാണ്.
