എന്തുവന്നാലും ഡോക്ടർ ആയിട്ടേ പുറത്തിറങ്ങൂ, പഠിച്ചു തന്നെ മുന്നോട്ട് പോകും; നിതിൻ സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്ത്

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച നിതിൻ രാജിന്റെ പുതിയ സന്ദേശം പുറത്ത്. എന്തുവന്നാലും ഡോക്ടർ ആയിട്ടേ പുറത്തിറങ്ങൂ. എന്ത് പ്രയാസം വന്നാലും പഠിച്ചു തന്നെ മുന്നോട്ട് പോകുമെന്ന് ഓഡിയോ സന്ദേശത്തിൽ പറയുന്നു.

കോളേജിലെ പ്രശ്നങ്ങളിൽ ചില അധ്യാപകർ പിന്തുണച്ചുവെന്നും മാനസിക പ്രയാസങ്ങൾ വന്നാൽ റിപ്പോർട്ട് ചെയ്യാൻ അധ്യാപകർ പറഞ്ഞുവെന്നുമാണ് നിതിൻ സന്ദേശത്തിൽ പറഞ്ഞത്.

നിതിൻ മുൻപ് സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!