അടുക്കളയില്‍ കഞ്ഞിക്കലത്തിനകത്ത് പതിയിരുന്ന മൂർഖൻ പാമ്പിനെ പിടികൂടി

കണ്ണൂർ : അടുക്കളയില്‍ കഞ്ഞിക്കലത്തിനകത്ത് പതിയിരുന്ന മൂർഖൻ പാമ്പിനെ പിടികൂടി. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. വളർത്തുപൂച്ചയുടെ  ജാഗ്രതയാണ് ദുരന്തമൊഴിവാക്കിയത്.തില്ലങ്കേരിയിലെ മുനീറിന്റെ വീട്ടിലാണ് സംഭവം.

വ്യാഴാഴ്ച്ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. വീട്ടുകാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. പെട്ടെന്നാണ് അടുക്കളയില്‍ നിന്ന് പൂച്ചയുടെ അസാധാരണമായ കരച്ചിലും ബഹളവും കേള്‍ക്കുന്നത്.

സാധാരണ പോലെ എന്തെങ്കിലും ഇരപിടിക്കുന്നതാകുമെന്നാണ് ആദ്യം കരുതിയതെങ്കിലും, പൂച്ചയുടെ വിടാത്ത കരച്ചില്‍ പന്തികേടാണെന്ന് മുനീറിന് തോന്നി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അടുക്കളയിലെ കഞ്ഞിക്കലത്തില്‍ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.

തുടർന്ന് മുനീർ ഉടൻ തന്നെ മാർക്ക് പ്രവർത്തകരെ രക്ഷാപ്രവർത്തകരെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. വിവരം അറിഞ്ഞയുടൻ മാർക്ക് പ്രവർത്തകൻ ഫൈസല്‍ വിളക്കോട് വീട്ടിലെത്തുകയും മൂർഖൻ പാമ്പിനെ പിടികൂടുകയും ചെയ്തു. വളർത്തു പുച്ചയുടെ ജാഗ്രതയാണ് വീട്ടുകാരെ രക്ഷപെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!