ഈരാറ്റുപേട്ട : വിമാന യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് മരിച്ചു.
കോട്ടയം, മൂന്നിലവ്, കടപ്പുഴ കളയത്തിനാല് വീട്ടില്‍ ജോര്‍ജ് തോമസ് – അച്ചാമ്മ ജോര്‍ജ് ദമ്പതികളുടെ മകന് സുമേഷ് ജോര്‍ജ് (42) ആണ് മരിച്ചത്. ബഹ്റൈനില്‍ നിന്നും കൊച്ചിയിലേയ്ക്ക് വരുമ്പോൾ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അഞ്ച് വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം തിരികെ നാട്ടിലേക്ക് വരുമ്പോളായിരുന്നു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഭാര്യ: ലിന്‍സി സുമേഷ്, മക്കള്‍: എയ്ഞ്ചല്‍ ടോം, എഞ്ചലോ ടോം