തിരുവല്ല/ പാലക്കാട് : 2018 ലെ മഹാപ്രളയം മനുഷ്യ നിർമ്മിതമാണന്ന മാത്യു കുഴൽനാടൻ്റെ ആരോപണം നിഷേധിച്ച് കെ കൃഷ്ണൻ കുട്ടിയും, മാത്യു ടി തോമസും.
താൻ അങ്ങനെ പറഞ്ഞതായി ഓർക്കുന്നില്ല. എ ഐ ഉപയോഗിച്ച് ശബ്ദം സൃഷ്‌ടിച്ചെടുത്തതാണോ എന്ന് പരിശോധിക്കണം. തിരഞ്ഞെടുപ്പ് കാലത്തെ സൃഷ്‌ടിയാണിത്. നിയമ നടപടി എടുക്കും – മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു
ഈ വിഷയത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് മാത്യു ടി തോമസ് പറഞ്ഞു. നിയമസഭയിൽ ചർച്ച ചെയ്ത വിഷയം ആണിത്. ശബ്ദരേഖ ഒർജിനലാണോ എന്ന കാര്യം കൃഷ്ണൻകുട്ടിയോട് തന്നെ ചോദിക്കണം. തിരുവല്ലയിലെയും കേരളത്തിലെയും ജനങ്ങൾക്ക് തന്നെ അറിയാമെന്നും മാത്യു ടി പറഞ്ഞു.
ആരോപണം നിഷേധിച്ച് കൃഷ്ണൻകുട്ടിയും മാത്യു റ്റി തോമസും
