ചലോ ദില്ലി; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാക്കൾ രംഗത്ത്…

ന്യൂഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രംഗത്ത്. ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവരാണ് കോൺഗ്രസെന്നും രാജ്യത്തെ 140 കോടി ജനങ്ങളെയല്ല, മൂന്ന് കോടി നുഴഞ്ഞുകയറ്റക്കാരെയാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്നും നിതിൻ നബീൻ ആരോപിച്ചു.

ജനവിധി അംഗീകരിക്കാൻ രാഹുൽ ഗാന്ധി തയാറാകുന്നില്ല. ഹിമാചൽ പ്രദേശിലും കർണാടകയിലും കേരളത്തിലും വിജയിക്കുമ്പോൾ ജനാധിപത്യം വിജയിച്ചെന്ന് പറയുന്ന കോൺഗ്രസ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽ പരാജയപ്പെടുമ്പോൾ ജനാധിപത്യം അപകടത്തിലെന്നും പറയും. ഗാന്ധി കുടുംബത്തിന്റെ താൽപര്യങ്ങൾക്ക നുസരിച്ച് ജനാധിപത്യം നടത്താനാണ് കോൺഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!